
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി റാലി നടത്തുന്നത് പൊലിസ് തടഞ്ഞു. ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് മുല്ലൂരിന് മുന്‍പ് ബാരിക്കേട് കെട്ടിയാണ് പൊലീസ് തടഞ്ഞത്.
അക്രമ സാധ്യത മുന്‍നിര്‍ത്തി മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം സമരസമിതിയുടെ സമരപന്തലിലേക്ക് മാര്‍ച്ച് നടത്തിയോടെയാണ് 800 അകലെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
മുക്കോല മുതല്‍ മുല്ലൂര്‍ വരെ ആണ് റാലിസംഘടിപ്പിച്ചത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെടാണ് റാലി. മുല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചത്.
മുഖ്യമന്ത്രി പാതിരിമാര്‍ക്ക് നട്ടെല്ല് പണയം വെച്ചോയെന്നും പൊലീസിനോടും അവരുടെ യൂണിഫോമിനോടുമുള്ള ബഹുമാനത്തിന്റെ പുറത്താണ് ബാരിക്കേഡ് മറികടന്ന് മുന്നേറാതിരുന്നതെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല പറഞ്ഞു.
Comments are closed for this post.