2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

വിഴിഞ്ഞം ആയിരം ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ആയിരം ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്. കരാര്‍ വ്യവസ്ഥ മാറാതെ നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്നും പദ്ധതിയെ പറ്റി യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു ശേഷം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്‍മാറുന്നെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മകനായ കരണ്‍ അദാനി പറഞ്ഞു. കുളച്ചല്‍ തുറമുഖം ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്നും കരണ്‍ അദാനി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.