2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങുമായി വിവോ വി20 എസ്ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോ വി20 സിരീസിലെ ഏറ്റവും പുതിയ മോഡലായ വിവോ വി20 എസ്ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ വി20 പ്രൊ ഈ മാസാവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കാം.

മലേഷ്യയില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഈ ഫോണ്‍ ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും എത്തിയിരിക്കുകയാണ്. 8ജിബി റാമും 128ജിബി റോമുമുള്ള ഈ ഫോണിന് 20,990 രൂപയാണ് വരുന്നത്. അക്വാ മറൈന്‍ ഗ്രീന്‍, ഗ്രാവിറ്റി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഇന്ന് മുതല്‍ വിപണിയിലെത്തുന്ന വിവോ വി20 എസ്ഇ വിവോ ഇ സ്റ്റോറിലും മറ്റ് പ്രമുഖ ഇ കെമേഴ്‌സ് സൈറ്റുകളിലും ലഭ്യമാകും.

സവിശേഷതകള്‍:

6.44 ഇഞ്ച് ഫുള്‍ എച്ച് ഡി+ ഡിസ്‌പ്ലേ(1,080*2,400പിക്‌സല്‍സ്)AMOLED ഡിസ്‌പ്ലേ, 8ജിബി ഒക്ടാ-കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 665 SoC പ്രെസസര്‍, വീഡിയോക്കും ഫോട്ടോസിനുമായി മൂന്ന് ബാക്ക് കാമറകളാണുള്ളത്. f/1.8 ലെന്‍സോട് കൂടിയ 48-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, f/2.2 വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ 8-മെഗാപിക്‌സല്‍ സെന്‍സര്‍, ബൊക്കെ ഇഫക്ടിനായി f/2.4 ലെന്‍സോട് കൂടിയ 2-മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിങ്ങനെയാണ് കാമറ സജ്ജീകരണങ്ങള്‍.

സെല്‍ഫിക്കും വിഡിയോ കോളുകള്‍ക്കുമായി f/2.0 ലെന്‍സോട് കൂടിയ 32 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ ആണ് ചെറിയ നൊച്ചിനുള്ളില്‍ അടക്കിയിരിക്കുന്നത്. 1ടിബി വരെ വികസിപ്പിക്കാന്‍ സാധ്യമായ 128 ജിബി സ്റ്റോറേജ് 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് എന്നിങ്ങനെ പോകുന്നു വിവോ വി20 എസ്ഇയുടെ സവിശേഷതകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.