2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രധാന ഗള്‍ഫ് രാജ്യത്തേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിസ്താര ഒരുങ്ങി എയര്‍

ഖത്തർ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിസ്താര എയർ.

മുംബൈയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചുമാണ് തുടക്കത്തിൽ സർവീസ് പ്ലാൻ ചെയ്യുന്നത്. ഡിസംബര്‍ 15ന് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.

എ321 നിയോ വിമാനമാണ് സര്‍വീസിനുവേണ്ടി ഉപയോഗിക്കുക. ആഴ്ചയിൽ നാല് സർവീസുകൾ ഉണ്ടായിരിക്കും. 30,599 രൂപ മുതലാണ് ടിക്കറ്റ് ആരംഭിക്കുന്നത്

   

. ദുബായ്, അബുദാബി, ഷാര്‍ജ, ദമാം, ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ വിസതാരക്കായി സർവീസ് ഉള്ളത്. വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്ന 50-ാമത് വിമാനത്താവളമാണ് ദോഹ. ഡൽഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളാണിവ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.