2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളം ഒഡീഷയെ തോല്‍പ്പിച്ചു

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയം. ഇന്ന് ഒഡീഷയെ നേരിട്ട കേരളം 78 റണ്‍സിന്റെ വിജയമാണ് നേടിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം 286 എന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്നിറങ്ങിയ ഒഡീഷയ്ക്ക് ആകെ 208 റണ്‍സ് മാത്രമാണ് എടുക്കാന്‍ ആയത്. 92 റണ്‍സ് എടുത്ത് ശാന്താനോ മിശ്ര ഒഡീഷ്യക്കായി പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാന്‍ ആയില്ല.കേരളത്തിനായി ശ്രേയസ് ഗോപാല്‍ നാലു വിക്കറ്റുമായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. അഖിലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്റെ ഗംഭീര സഞ്ചിറയുടെ മികവിലാണ് 286 എന്ന നല്ല സ്‌കോറില്‍ എത്തിയത്. വിഷ്ണു 85 പന്തില്‍ 120 റണ്‍സ് എടുത്തു. 8 സിക്‌സും 5 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. 27 പന്തില്‍ 48 റണ്‍സ് എടുത്ത് അബ്ദുല്‍ ബാസിതും കേരളത്തിനായി. തിളങ്ങി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്ന ആകെ 15 മാത്രമേ എടുത്തുള്ളൂ. കേരളത്തിന്റെ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടാം വിജയമാണിത്.

വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ച്വറി, കേരളം ഒഡീഷയെ തോല്‍പ്പിച്ചു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.