2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വീണ്ടും രാജകാരുണ്യം, ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്: നിലവിലെ സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സഊദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് നൽകി. പതിനായിരക്കണക്കിന് വിദേശികകൾക്കാണ് ഇത് ആശ്വാസം പകരുക. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് പുതുക്കി നൽകുക. അടുത്ത മാസം 31 വരെ സൗജന്യമായി ഇവ പുതുക്കി നൽകാണാനാണ് നിർദേശം. നേരത്തെയുള്ള പ്രഖ്യാപന കാലാവധി ഈ മാസം 31 വരെ നീട്ടാനായിരുന്നു.

ഇഖാമ, റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഊദി പാസ്പോർട്ട് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാണ് രാജാവിന്റെ പ്രഖ്യാപനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.