തൃശൂര്‍: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികള്‍. മുംബൈ സ്വദേശികളായ രണ്ടുപേരെ ഡല്‍ഹിയില്‍ നിന്ന് തൃശൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരന്‍ ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ്(38) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ താനെ സ്വദേശികളാണ്. പതിനെട്ടുപേരാണ് തട്ടിപ്പിനിരയായത് എന്നാണ് ലഭിക്കുന്ന വിവരം.
ആറു ലക്ഷം രൂപ മുതല്‍ പന്ത്രണ്ട് ലക്ഷം രൂപവരെയാണ് പലരും നല്‍കിയത്. പണം പോയവരില്‍ കൂടുതലും തൃശൂര്‍ ജില്ലക്കാരാണ്. തൃശൂര്‍ എറണാകുളം ജില്ലകളില്‍ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധി പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്.
Comments are closed for this post.