
ട്രാവൽസിനെതിരെ നിയമ നടപടിക്കൊരുങ്ങി പി എം എഫ്
റിയാദ്: സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം വിസ തട്ടിപ്പിന് ഇരയായ എറണാകുളം വൈറ്റില സ്വദേശി അശ്വിൻ പുത്തൻ പറമ്പിൽ നാടണഞ്ഞു. തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജന്റ്റ് വഴി റിയാദിൽ ഡ്രൈവർ വിസയിലെത്തി ദുരിതത്തിലായ അശ്വിൻ പ്രവാസി മലയാളി ഫെഡറേഷൻ (പി എം എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ജിബിൻ സമദ് കൊച്ചിയെ ബന്ധപെട്ടു സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
ചെറിയ വാഹനത്തിന്റെ ഡ്രൈവറായി റിയാദിലെ സ്വകാര്യ കമ്പനിയിൽ എത്തിയ ബി ബി എ ബിരുദ ധാരിയായ ഇദ്ദേഹത്തെ ടാങ്കർ ലോറി ലൈസൻസില്ലാതെ ഓടിക്കാൻ നിർബന്ധിതനാകുകയായിരുന്നു. വാ
പി എം എഫ് ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി, ജോൺസൺ മാർക്കോസ്, റസൽ, അസ്ലം പാലത്ത്എ,ബിനു കെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. പി എം എഫ് കേരള ഘടകമുമായി ബന്ധപെട്ടു ട്രാവൽ ഏജന്റിനെതിരെ നിയമനടപടികൾ സ്വീകരിയ്ക്കുമെന്നു പ്രസിഡന്റ് ഷാജഹാൻ ചാവക്കാട്, കോഡിനേറ്ററന്മാരായ സലിം വാലിലപ്പുഴ, മുജിബ് കായംകുളം എന്നിവർ അറിയിച്ചു.