ജനീവ: കൊവിഡ് മഹാമാരിയേക്കാള്‍ മാരകമായ വൈറസിനെ നേരിടാന്‍ ലോകം തയാറെടുക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അടുത്ത മഹാമാരി തടയുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമാണിതെന്നും ജനീവയില്‍ നടന്ന വാര്‍ഷിക ആരോഗ്യ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞു. നിരവധിയാളുകളെ മരണത്തിലേക്ക് തള്ളിവിട്ട കൊവിഡിനേക്കാള്‍ മാരകമായ വൈറസ് വകഭേദത്തിന്റെ ഭീഷണിയിലാണ് ലോകമുള്ളത്. വളരെ എളുപ്പത്തില്‍ ഈ മഹാമാരിയെ നേരിടാന്‍ സാധിക്കില്ലെന്നും ഏത് നിമിഷം ഈ മഹാമാരി കടന്നുവരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാര്‍ഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരികളെയും ഒറ്റക്കെട്ടായി നേരിടാന്‍ തയ്യാറാകണം’ ടെഡ്രോസ് അദാനോം പറഞ്ഞു. ജനങ്ങളെ വലിയ രീതിയില്‍ ബാധിച്ചേക്കാവുന്ന ഒന്‍പത് രോഗങ്ങളെയാണ് ഇതുവരെ ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുള്ളത്. കൃത്യമായ ചികിത്സയുടെ അഭാവവും രോഗത്തെ പ്രതിരോധിക്കാനുള്ള ജനങ്ങളുടെ ശേഷിക്കുറവും വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം.
കൊവിഡിന്റെ മറ്റു വകഭേദങ്ങള്‍ പുതിയ രോഗികളെ സൃഷ്ടിക്കുകയാണ്. നിലവിലുള്ളതിനേക്കാള്‍ ഭീതിദമായ സാഹചര്യമായിരിക്കും നേരിടേണ്ടി വരിക. ഇനിയുള്ള കാലങ്ങളില്‍ മഹാമാരികളായിരിക്കും നാം നേരിടേണ്ട പ്രധാന ഭീഷണി. അടുത്ത മഹാമാരി വാതിലില്‍ മുട്ടി വിളിക്കുമ്പോഴേക്കും അതിനെ നേരിടാന്‍ എല്ലാ രീതിയിലും നാം മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Comments are closed for this post.