2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഞ്ജു സാംസണിനെ വെറുതെ പൊക്കേണ്ട; ആ താരം സഞ്ജുവിനേക്കാൾ ബഹുകേമൻ; വിരേന്ദർ സേവാഗ്

സഞ്ജു സാംസണിനെ വെറുതെ പൊക്കേണ്ട; ആ താരം സഞ്ജുവിനേക്കാൾ ബഹുകേമൻ; വിരേന്ദർ സേവാഗ്

സഞ്ജു സാംസണിനെ വെറുതെ പൊക്കേണ്ട; ആ താരം സഞ്ജുവിനേക്കാൾ ബഹുകേമൻ; വിരേന്ദർ സേവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ  മത്സരങ്ങൾ പുരോഗമിക്കവെ മികച്ച രീതിയിൽ മുന്നേറുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും വിജയിക്കാൻ സാധിച്ച സഞ്ജുവും സംഘവും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായി നിലയുറപ്പിച്ചിട്ടുണ്ട്.
ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതിനാൽ വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് സഞ്ജുവിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉൾപ്പെടെ ലഭിക്കുന്നത്.

എന്നാൽ സഞ്ജുവിനെക്കാളും എത്രയോ മികച്ച താരമാണ് കെ.എൽ.രാഹുൽ എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സേവാഗ്. സഞ്ജുവിനെക്കാൾ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ എക്സ്റ്റാബ്ലിഷ് ചെയ്തതിനാലാണ് രാഹുലിനെ സഞ്ജുവിനേക്കാൾ മികച്ച താരമായി താൻ കാണുന്നതെന്നാണ് സേവാഗ് തുറന്ന് പറഞ്ഞിരിക്കുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായിട്ട് നൽകിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിനേയും രാഹുലിനേയും താരതമ്യം ചെയ്ത് സേവാഗ് സംസാരിച്ചത്.

സമീപകാലത്ത് ടി-20 ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മോശം പ്രകടനം കാഴ്ചവെച്ച രാഹുലിനെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം ഉയർന്ന് വന്നത്. രാഹുലിന് പകരം സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം നൽകണമെന്ന തരത്തിലും വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.

രാഹുലിന്റെ ഉയർന്ന് വരുന്ന ഫോം പ്രതീക്ഷ നൽകുന്നതാണെന്ന് അഭിപ്രായപ്പെട്ട സേവാഗ്, രാഹുൽ ഇന്ത്യൻ ടീമിനുള്ളിലെ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്നും പ്രതീക്ഷ പങ്കുവെച്ചു. പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്ത് യഥാക്രമമുള്ള രാജസ്ഥാനും ലഖ്നൗവിനും ഏറെ നിർണായകമാണ് ഏപ്രിൽ 19ന് നടക്കുന്ന ഐ.പി.എൽ മൽസരം വിജയിക്കുന്ന ടീമിന് പോയിന്റ് ടേബിളിലെ തങ്ങളുടെ അപ്രമാദിത്യം തുടരാൻ സാധിക്കും.

അതേസമയം ഏപ്രിൽ 20ന് പഞ്ചാബും ആർ.സി.ബിയും തമ്മിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്തതായി ഏറ്റുമുട്ടുന്നത്.

VIRENDAR SEHWAG AND SANJ SAMSON

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.