2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

മനുഷ്യന്‍ ലാവ തടാകത്തിലേക്ക് വീണാല്‍ എന്തുസംഭവിക്കും; വൈറലായി വിഡിയോ

സജീവമായ അഗ്നിപര്‍വതങ്ങളെ കുറിച്ചും കനത്ത ചൂടില്‍ തിളച്ചുമറിയുന്ന ലാവകളെ കുറിച്ചും കേള്‍ക്കാത്തവരില്ല. സിനിമകളിലോ ഡോക്യുമെന്ററികളിലോ അഗ്‌നിപര്‍വ്വതങ്ങള്‍ കണ്ടവരും കുട്ടികളായിരിക്കുമ്പോള്‍ അഗ്‌നിപര്‍വത സ്‌കൂള്‍ മാതൃകാ പ്രോജക്ടുകള്‍ ഉണ്ടാക്കിയവരുമാണ് നമ്മില്‍ പലരും. എന്നാല്‍ ഒരാള്‍ അഗ്‌നിപര്‍വതത്തില്‍ വീണാല്‍ എന്തുസംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ ഒരു പരീക്ഷണം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു.

വിഡിയോ ചിത്രീകരിക്കാനായി ആരും ലാവ തടാകത്തിലേക്ക് വീഴുന്നില്ല. മനുഷ്യശരീരത്തിന് സമാനമായതും അതേ പ്രതികരണം നല്‍കുന്നതുമായ 30 കിലോഗ്രാം ജൈവ മാലിന്യം ലാവയിലേക്ക് വലിച്ചെറിഞ്ഞാണ് പരീക്ഷണം. എത്യോപ്യയിലെ സജീവ അഗ്‌നിപര്‍വതമായ എര്‍ട്ട ആലെയിലേക്കാണ് ഏകദേശം 80 മീറ്റര്‍ ഉയരത്തില്‍ നിന്ന് കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ഈ ‘മനുഷ്യ ശരീരത്തെ’ എറിയുന്നത്. ലാവ തടാകത്തില്‍ ഉരുകിയ ലാവയ്ക്ക് മുകളില്‍ രൂപംകൊള്ളുന്ന ഖരരൂപത്തിലുള്ള ചാരത്തിന്റെ ആദ്യ പാളിയിലേക്ക് ‘മനുഷ്യന്‍’ വീഴുമ്പോള്‍ ജൈവവസ്തുക്കള്‍ പൊട്ടുകയും ദ്രാവകത്തില്‍ മുങ്ങുകയും ചെയ്യുന്നതാണ് വീഡിയോ. ജൈവവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന നീരാവി കാരണം കുമിളകള്‍ കാണുകയും ലാവ ഫൗണ്ടൈനിംഗ് പ്രവര്‍ത്തനത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ ഇതിനകം 90 ലക്ഷത്തോളം പേരാണ് കണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.