വേട്ടയ്ക്കിറങ്ങിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങന്മാര്‍. ആഫ്രിക്കയില്‍ കാണപ്പെടുന്ന ബബൂണ്‍സ് എന്നറിയപ്പെടുന്ന 50 ഓളം കുരങ്ങന്മാരാണ് പുലിയെ നേരിട്ടത്.
ആഫ്രിക്കയിലെ സ്‌കുകുസയ്ക്കും ഷോക് വാനിനും ഇടയിലുള്ള വനപാതയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയിരിക്കുന്നത് റിക്കി ഡാ ഫൊന്‍സേക എന്നയാളാണ്. ഒരു മില്യണിലധികം ആളുകള്‍ ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു.
റോഡരികിലൂടെ ശാന്തനായി നടന്നുനീങ്ങുന്ന പുലിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നാലെ റോഡില്‍ നിറയെ കുരങ്ങുകളെയും കാണാം. കുരങ്ങുകള്‍ വഴിമുടക്കിയതിനാല്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കുരങ്ങന്മാരെ കണ്ടതോടെ പുലി ഇവയെ ആക്രമിക്കാനായി പാഞ്ഞടുക്കുന്നു. ഇതു കണ്ട് കുരങ്ങന്മാര്‍ ആദ്യം ഒന്ന് പിന്തിരിഞ്ഞോടിയെങ്കിലും കൂട്ടത്തില്‍ ഒരുത്തന്‍ പുലിയോട് പോരാടുന്നത് കണ്ടതോടെ മറ്റു കുരങ്ങന്മാരും പുലിക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ പുലി ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നത്.
Comments are closed for this post.