ന്യൂഡൽഹി: ഫെബ്രുവരി 14 വാലന്റൈൻസ്‌ഡേ ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനും അന്നേദിവസം പശുവിനെ ആശ്ലേഷിക്കാനും നിർദേശം നൽകിയ കേന്ദ്രസർക്കാരിന്റെ നടപടി ട്രോളിൽ മുങ്ങി. കേന്ദ്ര മത്സ്യബന്ധന മൃഗക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ ബോർഡ് കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കിയത്. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണസാമ്പത്തികരംഗത്തിന്റെയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നേദിവസം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള നിർദേശം.
പാശ്ചാത്യ സംസ്‌കാരം പുരാതന വൈദിക സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഈ മാസം ആറിന് ഇറങ്ങിയ സർക്കുലർ തുടങ്ങുന്നത്. മലയാളത്തിലും ഇതരഭാഷകളിലും വിഷയത്തിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. ചില ട്രോളുകൾ താഴെ കൊടുക്കുന്നു.
Comments are closed for this post.