2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

9ാം വയസില്‍ കോളജ് പഠനം; 14ാം വയസില്‍ മസ്‌കിന്റെ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍; കൈരാന്‍ കാസിയുടെ വൈറല്‍ കഥ

9ാം വയസില്‍ കോളജ് പഠനം; 14ാം വയസില്‍ മസ്‌കിന്റെ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍; കൈരാന്‍ കാസിയുടെ വൈറല്‍ കഥ

ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്ഥാപനത്തില്‍ ജോലി നേടുക എന്നത് പലരുടെയും സ്വപ്‌നമാണ്. സ്‌പെയ്‌സ് എക്‌സ്, എക്‌സ്, ടെസ് ല തുടങ്ങിയ ലോകോത്തര ബ്രാിന്‍ഡിന്റെ സ്ഥാപകനായ മസ്‌ക് കണ്ണഞ്ചപ്പിക്കുന്ന ശമ്പളമാണ് തന്റെ ഓരോ ജീവനക്കാരനും നല്‍കുന്നത്. ടെക് മേഖലയുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കാണ് മസ്‌കിന്റെ കമ്പനികളില്‍ ജോലിക്ക് നേടാനാവുക.

പല ടെക്കികളും ഇപ്പോഴും സ്വപ്‌നം കണ്ടിരിക്കുന്ന ജോലി ചെറു പ്രായത്തില്‍ തന്നെ നേടിയെടുത്ത ഒരാളുടെ കഥയാണ് ഇനി പറയുന്നത്. 14 കാരനായ ബംഗ്ലാദേശി വംശജന്‍ കൈരാന്‍ കാസിയാണ് നമ്മുടെ കഥയിലെ നായകന്‍.

സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് കുടിയേറിയ ബംഗ്ലാദേശി കുടുംബത്തിലെ ഇളമുറക്കാരനാണ് 14 കാരനായ കൈരാണ്‍ കാസി. തന്റെ ഒമ്പതാം വയസില്‍ തന്നെ ലാസ് പോസിതാസ് കമ്മ്യൂണിറ്റി കോളജില്‍ പ്രവേശനം നേടിയ കാസി പിന്നീട് സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് ബിരുദവും നേടി വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.

തുടര്‍ന്ന് സ്‌പെയ്‌സ് എക്‌സില്‍ ജോലിക്കായി അപേക്ഷിച്ച കാസി കമ്പനിയുടെ സുദീര്‍ഘമായ അഭിമുഖ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലിക്ക് കയറിയത്. സ്‌പെയ്‌സ് എക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജോലിക്കാരനെന്ന റെക്കോര്‍ഡും കാസിയുടെ പേരിലാണ്.

കുട്ടിക്കാലത്ത് തന്നെ അസാമാന്യമായ പ്രതിഭ കാണിച്ചയാളായിരുന്നു കാസി. ടാലന്റ് ടെസ്റ്റുകളില്‍ കുട്ടിക്കാലത്ത് സ്ഥിരം വിജയിയാരുന്നു. എഞ്ചിനീയറിങ്ങിന് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) മെഷീന്‍ ലേണിങ് (എം.എല്‍) എന്നിവയിലും പഠനം നടത്തിയിട്ടുണ്ട്. കോളജ് പഠന കാലത്ത് തന്നെ സ്റ്റെം വിഷയങ്ങളില്‍ സഹപാഠികള്‍ക്ക് ട്യൂഷനെടുത്തും കാസി പ്രസിദ്ധിയാര്‍ജിച്ചിരുന്നു.

ബംഗ്ലാദേശി സ്വദേശിയായ മുഷ്താഖ് കാസി, ജൂലിയ കാസി എന്നിവരാണ് കിരണ്‍ കാസിയുടെ മാതാപിതാക്കള്‍. കാസിയുടെ അച്ഛന്‍ കെമിക്കല്‍ എഞ്ചിനീയറും അമ്മ വാള്‍ സ്ട്രീറ്റില്‍ ജോലിക്കാരിയുമാണ്. സ്‌പേയ്‌സ് എക്‌സില്‍ ലക്ഷങ്ങളാണ് കാസിക്ക് ശമ്പളമായി ലഭിക്കാന്‍ പോവുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.