2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

”എന്റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടമായി”- വൈറലായി മരിച്ചയാളുടെ പത്രപരസ്യം

ഗുവാഹത്തി: ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടും തമാശകളും നൂതന പ്രചാരണരീതികളും കൊണ്ടും കല്യാണ ക്ഷണക്കത്തുക്കളും മറ്റും നെറ്റിസണ്‍സിന്റെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഒരാള്‍ സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് നഷ്ടമായെന്ന് അറിയിച്ച് പത്രത്തില്‍ നല്‍കിയ പരസ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഐ.പി.എസ് ഓഫിസറായ റുപിന്‍ ശര്‍മ ട്വിറ്ററില്‍ പത്രപരസ്യത്തിന്റെ ഫോട്ടോ പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ രസകരമായ കമന്റുകളും നിറഞ്ഞു. സര്‍ട്ടിഫിക്കറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പറും പരസ്യത്തിലുണ്ട്.

ആസാമിലെ ലുംഡിങ് ബസാറില്‍ വച്ച് 2022 സപ്തംബര്‍ ഏഴിന് രാവിലെ 10 മണിയോടെ എന്റെ മരണ സര്‍ട്ടിഫിക്കറ്റ് എനിക്ക് നഷ്ടമായി എന്നാണ് പരസ്യം. രജ്ഞിത് കുമാര്‍ ചക്രബര്‍ത്തിയാണ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായ ‘പരേതന്‍’. ആസാമിലെ ഹോജായ് ജില്ലയിലെ ലുംഡിങ് പോസ്റ്റ് ഓഫിസ് പരിധിയിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്. പിതാവിന്റെ പേര് സുധാങ്‌സു ബിമല്‍ ചക്രബര്‍ത്തിയാണെന്നും പരസ്യത്തില്‍ കാണാം.

ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത് എന്ന കുറിപ്പോടെയാണ് റുപിന്‍ ശര്‍മ ചിത്രം പങ്കുവച്ചത്. സര്‍ഗത്തില്‍ നിന്നാണോ മരിച്ചയാള്‍ സഹായംതേടുന്നതെന്ന് ചിലര്‍ സംശയം ഉന്നയിച്ചു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടിയാല്‍ സ്വര്‍ഗത്തിലേക്കാണോ അതോ നരഗത്തിലേക്കാണോ അയക്കേണ്ടതെന്ന തമാശചോദ്യമാണ് ഒരാള്‍ ഉന്നയിച്ചത്. ഇത് അദ്ഭുതമല്ല ആഡ്-ഭുതമാണെന്ന് മറ്റൊരു രസികന്‍. എത്രയും വേഗം പരേതന് മരണസര്‍ട്ടിഫിക്കറ്റ് വീണ്ടെടുത്ത് നല്‍കിയില്ലെങ്കില്‍ പ്രേതം നിങ്ങളെ വിടില്ലെന്നും ആദ്യമായിട്ടാണ് ഒരാള്‍ക്ക് സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് നഷ്ടമാവുന്നതെന്നും കമന്റുകള്‍ നിറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News