ദോഹ: മാസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഖത്തറിൽ ഇന്ത്യൻ സ്ഥാനാധിപതി ചുമതലയേൽക്കുന്നു. ഗൾഫ് ഡിവിഷൻ ജോയന്റ് സെക്രട്ടറിചുമതല വഹിച്ചിരുന്നു വിപുൽ പുതിയ അംബാസഡറായി ഉടൻ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. മുൻ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ മാർച്ചിൽ കാലാവധി പൂർത്തിയാക്കിയതിന് ശേഷം ഇപ്പോഴാണ് അംബാസിഡറായി ഒരാളെ ചുമതലപ്പെടുത്തുന്നത്.
മാർച്ചിന് ശേഷം രണ്ട് മാസത്തോളമായി പൊളിറ്റിക്കൽ-കൊമേഴ്‌സ് കൗൺസലർ ആയ ടി.ആൻജലീന പ്രേമലതയാണ് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ചുമതല വഹിക്കുന്നത്. മുൻ അംബാസഡർ ദീപക് മിത്തൽ നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ചുമതലയിലാണുള്ളത്.
മുൻ യുഎഇ അംബാസഡറും ഗൾഫ് മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയവുമുള്ള വിപുൽ ഖത്തറിലെ പുതിയ അംബാസഡറായി സ്ഥാനമേൽക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നത് ഇപ്പോൾ മാത്രമാണ്. നിലവിൽ കഴിഞ്ഞ 2 വർഷമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ആണ് ഇദ്ദേഹം. ഇതിനുമുൻപ്, 2017 മേയ് മുതല്‍ 2020 ജൂലൈ വരെ ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായിരുന്നു.
1998ലെ ഇന്ത്യന്‍ ഫോറിന് സർവിസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കെയ്റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും കരസ്ഥമാക്കി
Comments are closed for this post.