2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ സുഹൃത്തുകൂടിയാണ് സ്റ്റീഫന്‍ ദേവസി. 

നേരത്തെ, തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്വാറന്റൈനിലായതിനാല്‍ ഹാജരാകുവാന്‍ ദേവസി സാവകാശം ചോദിച്ചിരുന്നു. 

അതേസമയം, ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് നുണപരിശോധന നടത്തും. ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയില്‍ സമ്മതം അറിയിച്ചത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.