ദുബൈ: യു.എ.ഇയിലെ എന്‍ട്രി, റെസിഡന്‍സ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഔട്പാസ് ലഭിച്ചാല്‍ 7 ദിവസത്തിനകം രാജ്യം വിടണമെന്നു ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് അതോറിറ്റി. ഐ.സി.പി വെബ്‌സൈറ്റ്, സ്മാര്‍ട് അപ്ലിക്കേഷന്‍ മുഖേന പിഴയടച്ചതിന് ശേഷം നിയമലംഘകര്‍ക്ക് ഏഴ് ദിവസത്തെ പെര്‍മിറ്റ് നല്‍കും. ഈ കാലയളവില്‍ ഇയാള്‍ രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം.
രാജ്യം വിട്ടില്ലെങ്കില്‍ പ്രതിദിനം 100 ദിര്‍ഹം പിഴയീടാക്കും. കാലാവധി തീര്‍ന്ന വീസയുമായി രാജ്യത്തു തങ്ങുന്നവര്‍ നിശ്ചിത പിഴ അടയ്ക്കുന്നതോടെ ഔട്പാസ് ലഭിക്കും.
ഇതുവരെ റെസിഡന്‍സി കാര്‍ഡുകള്‍ ലഭിച്ചിട്ടില്ലാത്ത യുഎഇയില്‍ ജനിച്ച കുട്ടികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാം, വീസ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഔട്പാസ് അപേക്ഷ നല്‍കി ഇവര്‍ക്ക് സ്വരാജ്യത്തേക്ക് പോകാം. ആവശ്യമായ രേഖകള്‍ക്കൊപ്പം നിശ്ചിത അപേക്ഷ പൂരിപ്പിച്ചു ഫീസടയ്ക്കുന്ന രക്ഷിതാക്കള്‍ക്ക് ഇമെയില്‍ വഴി ഔട്പാസ് നല്‍കും. കുട്ടികളുടെ പാസ്‌പോര്‍ട്ടാണ് ഔട്പാസിന് പ്രധാനമായും പരിഗണിക്കുക.
രേഖകള്‍ അപൂര്‍ണവും അവ്യക്തവുമാണെങ്കില്‍ 30 ദിവസത്തിനകം അപേക്ഷ റദ്ദാകും. ഒരിക്കല്‍ നിരസിച്ച അപേക്ഷ രണ്ടു തവണ കൂടി നിരസിച്ചാല്‍ പിന്നീട് പുതിയ ഫീസടച്ച ശേഷമേ അപേക്ഷിക്കാനാകൂ. അടച്ച ഫീസ് ക്രെഡിറ്റ് വഴി അപേക്ഷകനു തിരിച്ചുനല്‍കും. 6 മാസത്തിനുള്ളില്‍ ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കും. തുക തിരികെ ലഭിക്കാനുള്ള വ്യവസ്ഥകള്‍ പാലിച്ചവര്‍ക്ക് മാത്രമാണിത്. ബാങ്ക് ചെക്കായും രാജ്യത്തിനകത്തുള്ള ധനവിനിമയ സ്ഥാപനങ്ങളിലേക്കും തുക കൈമാറും. എന്നാല്‍ വിദേശത്തെ സ്ഥാപനങ്ങളിലേക്ക് തുക കൈമാറില്ല.
Comments are closed for this post.