പാലക്കാട്: പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍ഡ് സുരേഷ് കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
നേരത്തെ സുരേഷ്‌കുമാറിനെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്. ഒരു കോടി രൂപയിലധികം പണവും, വിവിധ പാരിതോഷികങ്ങളുമാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയത്.
ഇന്നലെ മണ്ണാര്‍ക്കാട് താലൂക്ക് അദാലത്ത് നടക്കുന്നതിനിടെയാണ് സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. തുടര്‍ന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സുരേഷ് കുമാറിനെ പിടികൂടി. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാള്‍ താമസിക്കുന്ന മണ്ണാര്‍ക്കാട്ടെ ലോഡ്ജ് മുറിയില്‍ നിന്നും മുപ്പത്തി അഞ്ച് ലക്ഷത്തി ഏഴായിരം രൂപയാണ് കണ്ടെത്തിയത്.
Comments are closed for this post.