2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിജയ് ബാബുവിനെതിരെ രണ്ടിടത്ത് നിന്ന് തെളിവ് ലഭിച്ചുവെന്ന് പൊലിസ്; പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നീക്കം

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. പരിശോധന നടത്തിയ രണ്ട് സ്ഥലങ്ങളില്‍നിന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു.

പനമ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ഫ്‌ലാറ്റുകളില്‍ നിന്നും തെളിവ് ശേഖരിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

അതേസമയം, നടന്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. നടന്‍ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തുമെന്നും പൊലീസ് പറഞ്ഞു. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. വിജയ് ബാബു രാജ്യം വിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയുകയാണ് ലക്ഷ്യം.

   

2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിജയ് ബാബു ലൈംഗികമായി ചൂഷണം ചെയ്‌തെന്നും പല തവണ ബലാത്സംഗം ചെയ്‌തെന്നുമാണ് യുവനടിയുടെ പരാതി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.