2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ആരെ കാണിക്കാനാണ് ഈ നാടകം’; വിജയ് ബാബുവിനെതിരായ കേസില്‍ പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി; അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹരജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തടസ്സമില്ല. നാട്ടിലെത്തിയാല്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, കേസില്‍ പൊലിസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിജയ് ബാബുവിനെ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ പിടിവാശി കാണിക്കരുത്. പൊലീസിന്റെ ധാരണ ശരിവയ്ക്കാനല്ല കോടതി. ഇത് ഈഗോയുടെ പ്രശ്‌നമല്ല. പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് പ്രധാനം. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കാം. എന്നാല്‍ കോടതിക്ക് ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും കോടതി വ്യക്തമാക്കി.

കേസ് രജിസ്റ്റര്‍ ചെയ്ത പിന്നാലെ പ്രതി രാജ്യം വിട്ടതിനെ അനുകൂലിക്കുന്നില്ലെന്നും അയാള്‍ക്കു തിരിച്ചു വരാന്‍ അവസരം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.

വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കക്ഷി ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.