2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങള്‍: മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത

നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങള്‍: മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് നീക്കം. ചിന്നക്കനാലില്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന പരാതി അന്വേഷിക്കാനാണ് നീക്കം. കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയും വിജിലന്‍സിന് മുന്നിലുണ്ട്.

മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മൂന്നാറില്‍ 7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ച് രജിസ്റ്റര്‍ ചെയ്തു സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ആണ് പരാതി നല്‍കിയത്. 2021 മാര്‍ച്ച് 18 ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില് 1.2 കോടി രൂപയാണ് കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഇതുവഴി കുഴല്‍നാടന്‍ വെട്ടിച്ചതായാണ് ആരോപണം.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും എതിരെ സഭയിലും പുറത്തും രംഗത്തുവന്നതിനു പിന്നാലെയാണ് മാത്യു കുഴല്‍നാടനെതിരെ സി.പി.എം രംഗത്തുവന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനായി മാത്യു കുഴല്‍നാടന്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.