2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുന്നാക്ക സമുദായക്കാര്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

മുന്നാക്ക സമുദായക്കാര്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ (ജനറല്‍ വിഭാഗം) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി.എസ്, ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

അതേസമയം ഒബിസി, എസ്.സി-എസ്.ടി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല.

   

കൂടാതെ അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6.

ആനുകൂല്യം
ഹൈസ്‌കൂള്‍ തലത്തില്‍ 2500 രൂപ മുതല്‍ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് പരമാവധി അര ലക്ഷം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക

  • High School: 2,500/
    * Higher Secondary:4,000/
    * Degre (Professional):8,000/
    * Degree ( NonProfessional):6,000/
    * PG (Professional):16,000/
    * PG (NonProfessional):10,000/
    * CA /CMA/CS: 10,000/
    * Diploma/ Certificate Courses: 6,000/
    * M.Phil/Ph.D: 25,000/
    * National Institutions: upto 50,000/

സ്‌കോളര്‍ഷിപ്പ് പുതുക്കലില്ല. ആയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും ഇത്തവണ പുതുതായി അപേക്ഷിക്കേണ്ടതുണ്ട്.

അപേക്ഷ നല്‍കാനും, യോഗ്യത ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്കും www.kswcfc.org സന്ദര്‍ശിക്കുക.

സ്‌കോളര്‍ഷിപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ക്ലിക് ചെയ്യുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.