2023 January 31 Tuesday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

വിമാനത്തിന്റെ എന്‍ജിനിലും ടയറിലും അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമം; മൂന്നു പേര്‍ ആകാശത്തുനിന്ന് താഴെവീണു- കാബൂളില്‍ നിന്നുള്ള ഞെട്ടിക്കും ദൃശ്യങ്ങള്‍

 

കാബൂള്‍: താലിബാന്‍ ഭരണം കൈയ്യടക്കിയതോടെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ ഇരച്ചെത്തി. വേലിക്കെട്ടുകള്‍ ഭേദിച്ച് ടെര്‍മിനല്‍ കടന്ന ആളുകള്‍ റണ്‍വേയില്‍ വിമാനങ്ങള്‍ക്കൊപ്പം ഓടുന്നതും നിര്‍ത്തിയിട്ട വിമാനങ്ങളില്‍ തിക്കിത്തിരക്കി കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. അഞ്ചുപേര്‍ തിരക്കില്‍പ്പെട്ട് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

യു.എന്‍ വ്യോമസേനയുടെ വിമാനത്തിനു പിന്നാലെ വലിയ കൂട്ടം ജനങ്ങള്‍ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്‍ജിനിലും വിമാനത്തിന്റെ മറ്റു ഭാഗങ്ങളിലും അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെയും കാണാം. ഇങ്ങനെ ടയറിനു മുകളില്‍ അള്ളിപ്പിടിച്ച മൂന്നു പേര്‍ വിമാനം പറന്നുയര്‍ന്നശേഷം ആകാശത്തുനിന്ന് താഴേക്ക് വീണു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പറന്നുയരാന്‍ വേണ്ടി റണ്‍വേയിലൂടെ ഓടുന്ന യു.എസ് വിമാനത്തോടൊപ്പം ജനങ്ങള്‍ കൂട്ടത്തോടെ ഓടുന്ന ദൃശ്യവും അമ്പരപ്പിക്കുന്നതാണ്. ഇതിനിടയില്‍ ചിലര്‍ അള്ളിപ്പിടിച്ച് കയറാന്‍ ശ്രമിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.