ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരേ കേസെടുത്ത് പൊലിസ്. ജാര്‍ഖണ്ഡ് സ്വദേശിയായ അമന്‍രാജയ്‌ക്കെതിരെയാണ് പോലിസ് കേസെടുത്തത്.
യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആദിത്യനാഥിനും ഉത്തര്‍പ്രദേശ് ഡി.ജി.പിയ്ക്കും മറ്റുദ്യോഗസ്ഥര്‍ക്കും ട്വിറ്ററില്‍ ടാഗ് ചെയ്യുകയുമായിരുന്നു.
ഇതോടെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ യു.പി കോട്‌വാലി പോലിസ് സ്‌റ്റേഷനില്‍ കേസെടുത്തതായി ഭഗ്പത് സി.ഐ ഡി.കെ.ശര്‍മ വ്യക്തമാക്കി.
സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയായിരുന്ന അത്തീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തര്‍ പ്രദേശ് ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരേ പ്രതിഷേധം ഉയരുകയാണ്. ഇതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് പോലിസ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് വധഭീഷണി.
Comments are closed for this post.