ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ആപ്പിലേക്ക് അവതരിപ്പിച്ചത്. ട്വിറ്ററിന്റെ പേര് എക്‌സ് എന്നാക്കി മാറ്റിയതുള്‍പ്പെടെയുളള നിരവധി മാറ്റങ്ങള്‍ മസ്‌ക്ക് നടത്തിയില്‍ ചിലത് വിജയിച്ചപ്പോള്‍, മറ്റു ചില മാറ്റങ്ങളോട് ഉപഭോക്താക്കള്‍ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. മസ്‌ക്ക് ചുമതലയേറ്റെടുത്തതിന് ശേഷം മലവെളളപ്പാച്ചില്‍ പോലെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മസ്‌ക്ക് എക്‌സില്‍ വീഡിയോ കോള്‍ ചെയ്യാനുളള ഓപ്ഷന്‍ കൊണ്ടു വരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. ട്വിറ്ററിന്റെ സി.ഇ.ഒയായ ലിന്‍ഡ യാക്കരിനോയാണ് ആപ്പിള്‍ വീഡിയോ കോളിങ്ങിനുളള ഓപ്ഷന്‍ ഉടന്‍ അവതരിപ്പിക്കുമെന്ന കാര്യം പുറത്ത് വിട്ടിരുന്നത്. ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ മറ്റുളളവരുമായി വീഡിയോ കോള്‍ ചെയ്യാമെന്നതാണ് ട്വിറ്റര്‍ അവതരിപ്പിക്കുന്ന ഫീച്ചറിന്റെ ഏറ്റവും മികച്ച സവിശേഷത. കൂടാതെ ഗ്രൂപ്പ് വീഡിയോ കോളും ആപ്പ് അനുവദിക്കുന്നുണ്ട്. ഉപഭോക്താവിന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ നിന്നാണ് വീഡിയോ കോള്‍ ചെയ്യേണ്ടത്.
ring ring pic.twitter.com/1WemXRhFZf
— Andrea Conway (@ehikian) July 7, 2023
Content Highlights:video calling feature in x platform
Comments are closed for this post.