
വാഷിങ്ടണ്‍: ഭീകര സംഘടനായ ജെയ്ഷേ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഭീകരനായി യു.എന്‍ പ്രഖ്യാപിച്ചത് അമേരിക്കന്‍ നയതന്ത്രത്തിന്റെ വിജയമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
മുന്‍പേ തന്നെ മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ വേണ്ടി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യു.എന്നിനെ സമീപിച്ചിരുന്നുവെങ്കിലും നാലു പ്രാവശ്യവും ചൈനയുടെ എതിര്‍പ്പ് മൂലം സാധിച്ചിരുന്നില്ല. ഒടുവില്‍ ചൈന തടസം നില്‍ക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് യു.എന്‍ സുരക്ഷാ സമിതി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നേടിയ നയതന്ത്ര വിജയമാണ് ഇതെന്ന് മൈക്ക് പോംപിയോ ട്വിറ്ററില്‍ പ്രതികരിച്ചു.
പത്തു വര്‍ഷത്തിനൊടുവില്‍, തടസം നീക്കി ചൈന ശരിയായ കാര്യം ചെയ്തുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.