2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തിരുവനന്തപുരത്ത് വാളേന്തി വി.എച്ച്.പി പ്രകടനം: ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലിസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22-ന് പെണ്‍കുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്.

കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാംപിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. പഥസഞ്ചലത്തിന് മുന്നിലും പിന്നിലുമായി എട്ടോളം വാളുകള്‍ തോളിലേന്തിയാണ് വനിതകള്‍ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എസ്.ഡി.പി.ഐ പൊലിസില്‍ പരാതി നല്‍കിയിരുന്നു.

ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.