2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദമാം കെ എം സി സി നേതാവ് നാട്ടിൽ മരണപ്പെട്ടു

     ദമാം: വേങ്ങര മണ്ഡലം കെ എം സി സി അംഗമായിരുന്ന അഞ്ചു കണ്ടത്തിൽ അബ്ദുൽ ഹമീദ് എന്ന ബാവ (56) നാട്ടിൽ വെച്ച് മരണപ്പെട്ടു. കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. വേങ്ങര മണ്ഡലം വലിയോറ മുതലമാട് സ്വദേശിയാണ്. വളരെയേറെ കാലം പ്രവാസിയായിരുന്ന ഇദ്ദേഹം സഊദിയിലെ ദമാം ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ലീവിന് നാട്ടിൽ പോയപ്പോഴാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ പ്രവേശിച്ചത്.

    ദമാമിൽ കെഎംസിസി യുടെ സജീവ പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹം നാട്ടിലും ലീഗിന്റെ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ബാവയുടെ മരണം സഹപ്രവർത്തകർക്കിടയിൽ ഏറെ വേദനയാണ് സമ്മാനിച്ചത്. ദമാം വേങ്ങര മണ്ഡലം കെഎംസിസി, മലപ്പുറം ജില്ലാ കെഎംസിസി തുടങ്ങി കെഎംസിസിയുടെ മുഴുവൻ പരിപാടികളിലേയും സജീവ സാനിധ്യമായിരുന്നു. ഭാര്യ : സൈനബ, മക്കൾ: സുഫീക്കർ അലി, മർസൂഖ്, ജാസിറ, സഫീറ, മരുമക്കൾ: മുഹ്സിന, തസ്‌നി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.