ന്യുഡല്‍ഹി : പച്ചരിയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേരളത്തിലടക്കം പച്ചരിക്ക് വില കുറയാന്‍ ഇത് സഹായകമാകും. മറ്റ് സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചരിയുടെ ഏറിയ പങ്കും കയറ്റിയയ്ക്കുന്നതിനാല്‍ കേരളത്തില്‍ ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. ഇതുമൂലം വില കൂടി. പുഴുക്കലരി, ബസ്മതി അരി എന്നിവയ്ക്ക് കയറ്റുമതി വിലക്ക് ബാധകമല്ല.
ഇന്ത്യ ആകെ കയറ്റിയയ്ക്കുന്ന അരിയുടെ 25 % പച്ചരിയാണ്. പച്ചരി വില ഒരു വര്‍ഷത്തിനിടയില്‍ 11.5% വര്‍ധിച്ചിരുന്നു. കഴിഞ്ഞ മാസത്തെ മാത്രം വര്‍ധന 3% ആണ്. ലഭ്യത ഉറപ്പുവരുത്താനും വില കുറയ്ക്കാനുമായി പച്ചരി കയറ്റുമതിക്ക് 2022 സെപ്റ്റംബറില്‍ 20% തീരുവ ഏര്‍പ്പെടുത്തി. എന്നിട്ടും കയറ്റുമതി വര്‍ധന തുടര്‍ന്നു. 2021-22 ല്‍ 33.66 ലക്ഷം ടണ്‍ ആണ് കയറ്റിയച്ചതെങ്കില്‍ തീരുവ ഏര്‍പ്പെടുത്തിയ ശേഷം കയറ്റുമതി 42.12 ലക്ഷം ടണ്‍ ആയി. ഈ സാമ്പത്തികവര്‍ഷം ഇതുവരെ 15.54 ലക്ഷം ടണ്‍ കയറ്റിയയച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിന് അനുസരിച്ച് നിരോധനം നീക്കിയേക്കും എന്നാണ് സൂചന. അരി കയറ്റുമതിയുടെ 25 ശതമാനത്തോളം ഇപ്പോള്‍ പച്ചരിയാണ്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 15.54 ലക്ഷം ടണ്‍ ആണ് കയറ്റുമതി. കയറ്റുമതി നിരോധിക്കുന്നത് കേരളത്തിലും പച്ചരിയുടെ വില കുറക്കും.
Comments are closed for this post.