മുംബൈ: മഹാരാഷ്ട്രയിലെ വെര്‍സോവബാന്ദ്ര കടല്‍പ്പാലം പുനര്‍നാമകരണം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. പാലം ഇനി മുതല്‍ വീര്‍ സവര്‍ക്കര്‍ സേതു എന്ന് അറിയപ്പെടും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തത്. ഒരു മാസം മുന്‍പ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
മുംബൈയില്‍ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കും പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി സ്മൃതി ന്ഹാവാ ശേവാ അടല്‍ സേതു എന്നാണ് പുതിയ പേര്.
രാജ്യത്തെ രണ്ട് മഹത്തായ നേതാക്കളുടെ പേരുകള്‍ പാലങ്ങള്‍ക്ക് നല്‍കിയതില്‍ വിവാദമുണ്ടാകരുതെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ സുധീര്‍ മുംന്‍ഗംദിവാര്‍ പറഞ്ഞു.
നേരത്തെ, സവര്‍ക്കറിന് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സവര്‍ക്കര്‍ റാലികള്‍ നടത്തിയിരുന്നു. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെയും ബിജെപിയുടേയും വിമര്‍ശനം കടുത്ത സാഹചര്യത്തില്‍ ഉദ്ദവ് താക്കറെയും എന്‍സിപിയും രാഹുലിന്റെ നിലപാട് തള്ളി രംഗത്തുവന്നിരുന്നു.
Comments are closed for this post.