2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘പ്രതികളെ ഇതുവരെ പിടികൂടിയില്ല’,എന്തിനാണ് മുഖ്യമന്ത്രി പൊലിസിനെ അഭിനന്ദിച്ചത്?.. വിമര്‍ശിച്ച് വി.ഡി സതീശന്‍

എന്തിനാണ് മുഖ്യമന്ത്രി പൊലിസിനെ അഭിനന്ദിച്ചത്?.. വിമര്‍ശിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതില്‍ പൊലിസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തില്‍ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്. പൊലീസിന്റെ മൂക്കിന്‍ തുമ്പത്താണ് പ്രതികള്‍ കുട്ടിയെ ഇറക്കിവിട്ടത്. പൊലീസിന് പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

അതേസമയം കൊല്ലം ഓയൂരില്‍ നിന്നും കാണാതായ ആറുവയസുകാരിയെ തിരികെ ലഭിച്ചത് കേരള ജനതയുടെ സംഘടിത പരിശ്രമത്തിന്റെ ഫലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. കേസന്വേഷണത്തില്‍ കേരളാ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.