2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെ; മുമ്പ് കറുപ്പായിരുന്നു പേടി, ഇന്നത് ഖദറിനോടായി’; പരിഹസിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേര്‍ക്ക് ഒരു കല്ലുപോലും കോണ്‍ഗ്രസുകാര്‍ വലിച്ചെറിഞ്ഞിട്ടില്ല. എന്നിട്ടും ഇത്രപേടിയെന്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെ. എന്തിന് ജനങ്ങളെ ബന്ദിയാക്കി റോഡിലിറങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ആരെയും കാണരുത്. ഒരു വണ്ടിയും വഴിയില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല എന്നതാണ് അവസ്ഥ. രണ്ട് മാസം മുന്‍പ് അദ്ദേഹത്തിന് ഒരു അസുഖമുണ്ടായിരുന്നു. അന്ന് എവിടെയും കറുപ്പ് നിറം കാണാനേ പാടില്ലായിരുന്നു. കറുത്ത് മാസ്‌ക്, കറുത്ത ചുരിദാര്‍, കറുത്തതൊന്നും പാടില്ല. കാക്കപോലും അന്ന് പേടിച്ചാണ് പറന്നത്. ഇപ്പോ കറുപ്പ് മാറി വെളുപ്പിനോടായി. ഖദറിട്ട് വഴിയില്‍ ആരെങ്കിലും കണ്ടാല്‍ പിന്നെ കരുതല്‍ തടങ്കലിലാക്കുന്ന സ്ഥിതിയാണ്. കേരളത്തിലെ ജനങ്ങള്‍ എല്ലാ ദിവസം മുഖ്യമന്ത്രിയുടെ റൂട്ട് നോക്കി വീട്ടില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണെന്നും സതീശന്‍ പറഞ്ഞു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.