കാസര്‍കോട്: എ.ഐ ക്യാമറ അഴിമതിയുടെ മാതൃകയില്‍ കെ ഫോണ്‍ പദ്ധതിയിലും വലിയ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാര്‍ഗനിര്‍ദ്ദേശം മറികടന്ന് 520 കോടിയുടെ ടെന്‍ഡര്‍ എക്‌സസ് നല്‍കി. 1528 കോടിയുടെ പദ്ധതിയില്‍ ടെന്‍ഡര്‍ എക്‌സസിന് കത്ത് നല്‍കിയത് എം ശിവശങ്കററെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി മൗനം തുടരുകയാണ്. കെ ഫോണ്‍ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ ക്യാമറ ഇടപാടില്‍ പ്രതിഷേധിച്ച് 20 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments are closed for this post.