ഏക സിവില്‍ കോഡ് വേണ്ട എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മിന്റെത് ആത്മാര്‍ഥതയില്ലാത്ത നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏക സിവില്‍ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകള്‍ സി.പി.എം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തു. ഈ കേസുകള്‍ ഇതുവരെയും പിന്‍വലിച്ചിട്ടില്ല. ഏക സിവില്‍ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകള്‍ സി.പി.എം പിന്‍വലിക്കണം. മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സി.ഐ.എ പ്രക്ഷോഭത്തിന്റെ പേരില്‍ കേസെടുത്തത്. ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സി.പി.എമ്മും പിന്തുടരുന്നത്. ഏക സിവില്‍കോഡിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇപ്പോള്‍ സിവില്‍ കോഡ് ആവശ്യം ഇല്ലന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്’ വി.ഡി സതീശന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസിന് ഒരേ അഭിപ്രായം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏക സിവില്‍ കോഡ് ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഉള്ളതാണ്. എന്നാല്‍ അതു നടപ്പാക്കാനുള്ള സാഹചര്യമല്ല രാജ്യത്തുള്ളത്- പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
‘രാജ്യത്ത് ഇപ്പോള്‍ ഏക സിവില്‍ കോഡ് ആവശ്യമില്ലന്ന് മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മിഷന്‍ 2018ല്‍ തന്നെ വ്യക്തമാക്കിയതാണ്. അതേ നിലപാടു തന്നെയാണ് കോണ്‍ഗ്രസിനും. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി ഈ വിഷയം എടുത്തിട്ടത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ്. ഏക സിവില്‍ കോഡ് മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇതൊരു മുസ്ലിംഹിന്ദു പ്രശ്‌നമാക്കി വളര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ആ കെണിയില്‍ ആരും വീഴരുത് എന്നാണ് കോണ്‍ഗ്രസ് നിലപാട്’- അദ്ദേഹം വ്യക്തമാക്കി.
vd-satheesan-comment-on-uniform-civil-code
Comments are closed for this post.