
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കുന്നു എന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് സര്‍ക്കാര്‍ തുറന്നുപറയാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി സതീശന്റെ വാക്കുകള്‍:
‘ അവര്‍ക്കത് നടപ്പാക്കാന്‍ പറ്റില്ല. പക്ഷേ, ഒറ്റയടിക്ക് ഞങ്ങള്‍ പിന്‍വലിക്കുന്നു എന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് ഇങ്ങനെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയിട്ട് പിന്‍വലിക്കുന്നത്. ഒരു കാരണവശാലും ഇതിന്റെ ഒരു നടപടിക്രമവും കേരളത്തില്‍ നടത്താന്‍ സമ്മതിക്കുന്ന പ്രശ്നമില്ല. ഇത് പ്രതിപക്ഷത്തിന്റെ നിലപാടാണ്.
സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് കഴിഞ്ഞയാഴ്ച്ച പറഞ്ഞു. ഇന്ന് ഉത്തരവിറങ്ങിയല്ലോ. അപ്പോള്‍ സര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാണ്. അത് നിര്‍ത്തലാക്കാനാണ് പോകുന്നതെങ്കില്‍ നല്ലകാര്യം. അല്ലെങ്കില്‍ സര്‍ക്കാര്‍ ഇനിയും സമരം നേരിടേണ്ടിവരും’
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനാണ് റവന്യൂവകുപ്പിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കും 11 ജില്ലാ കലക്ടര്‍മാര്‍ക്കും കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് എം.ഡിക്കും കത്തു നല്കി. റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് ആണ് ഉത്തരവിറക്കിയത്.
Comments are closed for this post.