2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ നിന്നുള്ള വന്ദേ ഭാരത്‌ വിമാന സർവ്വീസ് നിർത്തി വെച്ചതായി എയർ ഇന്ത്യ

    റിയാദ്: സഊദി അതിർത്തികൾ അടക്കുകയും വിമാന സർവ്വീസുകൾക്ക് സഊദി സിവിൽ എവിയേഷൻ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വന്ദേ ഭാരത്‌ മിഷൻ വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. സഊദി സിവിൽ എവിയേഷൻ അതോറിറ്റി അറിയിപ്പ് പ്രകാരം ഒരാഴ്ച കാലത്തെ വന്ദേ ഭാരത്‌ സർവ്വീസുകൾ നിർത്തി വെച്ചതായി എയർ ഇന്ത്യ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.

     എന്നാൽ, ഒരാഴ്ചക്ക് ശേഷം സഊദി സിവിൽ എവിയേഷൻ വകുപ്പ് സ്വീകരിക്കുന്ന നിലപാടുകൾക്ക് അനുസൃതമായിരിക്കും വന്ദേ ഭാരത്‌ സർവ്വീസുകൾ പുനഃരാരംഭിക്കുക. ഇതോടെ, നാട്ടിലേക് പോകാനായി ഒരുങ്ങിയ നിരവധി പേരുടെ യാത്ര മുടങ്ങി. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.