തിരുവനന്തപുരം: വര്‍ക്കലയിലെ അഞ്ച് പേര്‍ മരിച്ചത് വിഷപ്പുക ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം ഡോക്ടര്‍മാര്‍ പൊലീസിന് കൈമാറി. ശരീരത്തില്‍ പൊള്ളലേറ്റെങ്കിലും മരണകാരണമല്ല.
ചെറുന്നിയൂര്‍ പന്ത് വിളയില്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍, ഭാര്യ ഷേ4ളി, ഇളയമകന്‍ അഖില്‍, അഖിലിന്റെ ജേഷ്ഠന്റെ ഭാര്യ അഭിരാമി, മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതാപന്റെ രണ്ടാമത്തെ മകന്‍ നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഉറങ്ങാന്‍ കിടന്ന പ്രതാപവുപ്രതാപനും കുടുംബവും രാത്രിയില്‍ വീടിനുള്ളില്‍ വെന്തു മരിച്ചുവെന്ന ഞെട്ടലിലാണ് വര്‍ക്കല നിവാസികള്‍ ഉണര്‍ന്നത്. വര്‍ക്കലയില്‍ നാല്പതു വര്‍ഷത്തിലേറെയായി പച്ചക്കറി മൊത്ത വ്യാപാരം നടത്തുകയാണ് പ്രതാപന്‍.
Comments are closed for this post.