2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ ട്രഷറി ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്. ട്രഷറി ഡയറക്ടര്‍ എ.എം ജാഫര്‍, ചീഫ് കോഡിനേറ്റിങ് ഓഫിസര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരായ നടപടിയാണ് താക്കീതില്‍ ഒതുക്കിയത്. തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന ധനവകുപ്പിന്റെ തീരുമാനം നേരത്തെ വിവാദമായിരുന്നു. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് അക്കൗണ്ടന്റ് ബിജുലാല്‍ 2.73 കോടി തട്ടിയ കേസിലാണ് ഉന്നത ഉദ്യോഗസ്ഥരെ കടുത്ത നടപടിയില്‍ നിന്ന് ധനവകുപ്പ് ഒഴിവാക്കിയത്. തട്ടിപ്പിനെ തുടര്‍ന്ന് ധനവകുപ്പ് വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും മേല്‍നോട്ടക്കുറവും ജാഗ്രതക്കുറവുമാണ് പണം തട്ടിയെടുക്കാന്‍ ബിജുലാലിന് വഴിയൊരുക്കിയതെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍, ഇത്രയും ഗൂരുതരവീഴ്ച വരുത്തിയിട്ടും ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താക്കീതിലൊക്കുക മാത്രമാണ് ധനവകുപ്പ് ചെയ്തിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.