2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കന്നുകാലിയിടിച്ച് തകര്‍ന്ന വന്ദേഭാരത് ട്രെയിന്‍ നന്നാക്കി; ഉടമകള്‍ക്കെതിരേ കേസ്

മുംബൈ: കന്നുകാലിയിടിച്ച് തകര്‍ന്ന മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേഭാരത് എക്‌സപ്രസ് ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. 24 മണിക്കൂറിനുള്ളിലാണ് റെയില്‍വേ അധികൃതര്‍ കേടുപാടുകള്‍ പരിഹരിച്ചത്. അഹമ്മദാബാദില്‍ ഗൈരാത്പൂരിനും വത്‌വ സ്റ്റേഷനുമിടയിലെ തീവണ്ടിപ്പാതയില്‍ വ്യാഴാഴ്ച രാവിലെ 11.15നാണ് അപകടമുണ്ടായത്.

കന്നുകാലി ഉടമകള്‍ക്കെതിരേ റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ് കേസെടുത്തു. ഉടമകളെ കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ നാല് പോത്തുകള്‍ ചത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.