കണ്ണൂര്‍: വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ തലശ്ശേരിയില്‍ വെച്ചുണ്ടായ കല്ലേറില്‍ ട്രയിനിന്റെ ഗ്ലാസ് തകര്‍ന്നു. കണ്ണൂരില്‍ മൂന്ന് ദിവസത്തിനിടെ നാലാമത്തെ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തില്‍ ആര്‍.പി.എഫും പൊലീസും പരിശോധന നടത്തി. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് നേരത്തേ വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത്. വന്ദേ ഭാരതിന്റെ ജനല്‍ചില്ലിന് താഴെയായിരുന്നു കഴിഞ്ഞ തവണ കല്ല് വന്നുപതിച്ചത്. കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കല്ലേറുണ്ടായത്.
വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ കല്ലേറുകള്‍ വര്‍ധിക്കുകയാണ്. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയിലും കല്ലേറുണ്ടായിരുന്നു. അന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു. വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് തുടരെ തുടരെ കല്ലേറുണ്ടാവുന്നത്.
Comments are closed for this post.