2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് 25 ന്; നിരക്ക്, സമയക്രമം എന്നിവ അറിയാം

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നു. ഏപ്രില്‍ 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ സര്‍വീസ് തമ്പാനൂരില്‍ നിന്ന് ഫ്ളാഗ് ഓഫ്ചെയ്യും.

രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളും 54 സീറ്റ് വീതമുള്ള എക്‌സിക്യൂട്ടീവ് കോച്ചുകളും മുന്നിലും പിന്നലുമായി എന്‍ജിനോട് ചേര്‍ന്ന് 44 സീറ്റുകളുള്ള രണ്ട് കോച്ചുകളുമാണ് വന്ദേഭാരതിന് ഉണ്ടാവുക.

ഇക്കോണമി കോച്ചില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം 1400 രൂപയായിരിക്കും ഉണ്ടാവുക. എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.

ഉദ്ഘാടന ദിനമായ 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. ഷെഡ്യൂളായെങ്കിലും അന്തിമ അനുമതി റെയില്‍വേ മന്ത്രാലയം നല്‍കേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.