2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അപകടസമയത്ത് വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമോ?

valid-pollution-certificate-is-required-to-claim-accident-insurance?

അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പരിരക്ഷ ലഭിക്കില്ലേ?. എല്ലാവര്‍ക്കും സാധാരണയായി ഉണ്ടാവുന്ന ഒരു സംശയമാണിത്. വെറും 100 രൂപയോ അതില്‍ താഴെയോ ഫീസ് നല്‍കി വാഹന പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് പുതുക്കാമെന്നിരിക്കെ പലരും അത് ചെയ്യാതിരിക്കലാണ് പതിവ്. എന്നിട്ട് പൊലിസ് പരിശോധന നടത്തുമ്പോള്‍ വലിയ തുക പിഴ നല്‍കേണ്ടുന്ന സാഹചര്യങ്ങളും ഉണ്ടാവും.

വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ബന്ധിത ഉത്തരവുണ്ട്. സ്‌പോട്ട് പരിശോധനകളില്‍ 2000 രൂപ വരെ പിഴ ഈടാക്കാനുള്ള നിയമവുമുണ്ട്.

എന്നാല്‍ അപകടം നടന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഐ.ആര്‍.ഡി.എ.ഐ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴിലുള്ള ഏതെങ്കിലും ക്ലെയിം നിരസിക്കാനുള്ള സാധുവായ കാരണമല്ല. അതായത് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം.

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ വാഹനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

valid-pollution-certificate-is-required-to-claim-accident-insurance?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.