തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയില്‍ നിന്നാണ് വക്കം പുരുഷോത്തമന്‍ രാഷ്ട്രീയത്തിലേക്കെത്തിയത്.
രണ്ട് തവണ ലോക്‌സഭാ അംഗം, രണ്ട് തവണ ഗവര്‍ണര്‍, അഞ്ച് തവണ നിയമസഭാ അംഗവും മൂന്ന് തവണ മന്ത്രിയുമായിരുന്നു. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കര്‍ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കര്‍ എന്നി പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്നതിന്റെ ബഹുമതിയും വക്കം പുരുഷോത്തമനാണ്. അഭിഭാഷകനെന്ന നിലയിലും മികവ് പുലര്‍ത്തിയ പൊതുപ്രവര്‍ത്തകനായിരുന്നു വക്കം പുരുഷോത്തമന്‍.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്ന നേതാവാണ് വക്കം പുരുഷോത്തമന്‍. ആറ്റിങ്ങലില്‍ നിന്ന് അഞ്ചുവട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
Comments are closed for this post.