
ന്യൂഡല്‍ഹി: വിഘടനവാദികളുമായി ചര്‍ച്ച നടത്തിയെന്ന കാരണം കൊണ്ട് ആരും ദേശവിരുദ്ധരാവില്ലെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. തങ്ങള്‍ക്ക് അപ്രിയമായതെല്ലാം ദേശവിരുദ്ധമെന്ന ലേബലിലൊതുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. എ.എന്‍.ഐക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദഹേത്തിന്റെ പ്രതികരണം.
താഴ്വരയിലെ സമാധാനമാണ് പ്രധാനം. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തുകയല്ലാതെ മാര്‍ഗമില്ല. അവരുമായി സംസാരിക്കുന്നവര്‍ ദേശവിരുദ്ധരെന്ന് മുദ്ര കുത്തപ്പെടുകയാണ്. അങ്ങിനെയെങ്കില്‍ ചര്‍ച്ചക്ക് ആദ്യം തുടക്കമിട്ട വാജ്പേയിയും അദ്വാനിയും ദേശവിരുദ്ധരാണോ എന്നും അദ്ദേഹം ചോദിച്ചു.
എല്ലാവര്ക്കും ജീവനില്‍ കൊതിയുണ്ടാവുമെന്നായിരുന്നു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
Comments are closed for this post.