കൊച്ചി: നീണ്ട കാത്തിരിപ്പിന് ശേഷം കുണ്ടന്നൂര്‍,വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതി യാഥാര്‍ഥ്യമാക്കിയത് പ്രതിസന്ധികള്‍ തരണം ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തി നേടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലങ്ങളുടെ അവസാനവട്ട മിനുക്കുപണികളെല്ലാം വിലയിരുത്തിയിരുന്നു. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുന്നത്.
മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിലാണ് വൈറ്റില മേല്‍പ്പാലം പണിഞ്ഞിരിക്കുന്നത്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിലാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം.
Comments are closed for this post.