ന്യൂഡല്‍ഹി: ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് നേരെ അതിക്രമം. കാറിന്റെ ഡോറില്‍ കൈകുടുക്കി വലിച്ചിഴച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് പരിസരത്തായിരുന്നു അതിക്രമം.
സംഭവത്തില്‍ കാറോടിച്ചിരുന്ന 47കാരനായ, ഹരീഷ് ചന്ദ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തനിക്ക് നേരെ ഇയാള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടഞ്ഞു. ഇതിനിടെ പ്രതി കാറിന്റെ ഡോറില്‍ തന്റെ കൈ കുടുക്കിയെന്നും 15 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചുവെന്നും സ്വാതി മലിവാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെങ്കില്‍ മറ്റുള്ളരുടെ അവസ്ഥ എന്താകുമെന്ന് സ്വാതി മലിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.
कल देर रात मैं दिल्ली में महिला सुरक्षा के हालात Inspect कर रही थी। एक गाड़ी वाले ने नशे की हालत में मुझसे छेड़छाड़ की और जब मैंने उसे पकड़ा तो गाड़ी के शीशे में मेरा हाथ बंद कर मुझे घसीटा। भगवान ने जान बचाई। यदि दिल्ली में महिला आयोग की अध्यक्ष सुरक्षित नहीं, तो हाल सोच लीजिए।
— Swati Maliwal (@SwatiJaiHind) January 19, 2023
Comments are closed for this post.