തിരുവനന്തപുരം: സിക്കിമില്‍ ട്രക്ക് മറിഞ്ഞുണ്ടായുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് ഗാങ്‌ടോക്കില്‍ വച്ച് പോസ്റ്റുമോര്‍ട്ടം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് കുടുംബത്തിന് ലഭിച്ച അറിയിപ്പ്. വൈശാഖിന്റെ വീട് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ സന്ദര്‍ശിച്ചു. 221 റെജിമെന്റില്‍ നായിക് ആയിരുന്ന വൈശാഖ്, നാല് വര്‍ഷം മുമ്പാണ് സേനയില്‍ ചേര്‍ന്നത്. ഒക്ടോബറിലാണ് അവസാനമായി അവധിക്ക് വന്ന് മടങ്ങിയത്. ചിങ്ങണിയൂര്‍ക്കാവ് പുത്തന്‍ വീട്ടില്‍ സഹദേവന്റെയും വിജയകുമാരിയുടേയും മകനാണ് വൈശാഖ്. ഭാര്യ ഗീത. ഒന്നരയ വയസ്സുള്ള മകനുണ്ട്.
ഇന്നലെയാണ് സിക്കിമില്‍ വച്ച് ആര്‍മി ട്രക്ക് അപകടത്തില്‍പെട്ട് 16 സൈനികരാണ് മരിച്ചത്. ഉത്തര സിക്കിമിലെ സേമ മേഖലയില്‍ ഇന്നലെ രാവിലെ എട്ട് മണിക്കായിരുന്നു അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനില്‍ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. സേമ മേഖലയിലെ മലമുകളില്‍ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്.
Comments are closed for this post.