2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വടക്കാഞ്ചേരി നഗരസഭയില്‍ നിയന്ത്രണം കടുപ്പിച്ചു: ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി നഗരസഭയില്‍ നിയന്ത്രണം കടുപ്പിച്ചു. അടുത്തിടെ രോഗവ്യാപനം രൂക്ഷമായ നഗരസഭയിലെ ഒമ്പത് ഡിവിഷനുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.12,15,16,18,31,33,38,39,40 എന്നി വാര്‍ഡുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഇത് നിലവില്‍ വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നഗരസഭയിലെ മങ്കര, മിണാലൂര്‍, കുമരനെല്ലൂര്‍ മേഖലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്. മങ്കര, മിണാലൂര്‍ വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഇന്നലെ മാത്രം ജില്ലയില്‍ 40 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. മങ്കര ക്ലസ്റ്ററില്‍ നിന്ന്് മൂന്ന് പേരും മിണാലൂര്‍ ക്ലസ്റ്ററില്‍ നിന്ന് രണ്ടുപേരുമാണ് രോഗബാധിതരായത്.ഇന്നലെ മാത്രം വടക്കാഞ്ചേരിയില്‍ ഒന്‍പത് പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതെല്ലാം തന്നെ സമ്പര്‍ക്കത്തിലൂടെയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.