വടകര: വടകര താലൂക്ക് ഓഫിസില്‍ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് ആരോപണം. സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണ് കെ. മുരളീധരന്‍ എം.പിയും എം.എല്‍.എ കെ.കെ രമയുമടക്കമുള്ളവര്‍ ആരോപിക്കുന്നത്.
രാവിലെ ആറുമണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫിസ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാര്‍ പറയുന്നു.
അതേ സമയം ഇതു സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പൊലിസും വൈദ്യുതി വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. 2019 ന് മുമ്പുള്ള ഫയലുകളാണ് കത്തിയത്. സമാന്തര സംവിധാനം ഒരുക്കാന്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എം.എല്‍.എ കെ.കെ രമയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലാന്റ് അക്വിസിഷന്‍ ഓഫീസില്‍ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും കെ.കെ രമ പറഞ്ഞു.
പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ.രാജന്‍ പ്രതികരിച്ചു. പ്രാഥമിക പരിശോധനകള്‍ നടക്കുകയാണ്. എന്തെല്ലാം രേഖകള്‍ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
അട്ടിമറി സാധ്യതയടക്കം എല്ലാം പരിശോധിക്കുമെന്ന് റൂറല്‍ എസ്പി അറിയിച്ചു. വടകര ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല.
Comments are closed for this post.